വടക്കഞ്ചേരി: പ്രിയദർശിനി ബസ് സ്റ്റാൻഡും സമീപത്തെ സാംസ്കാരിക വകുപ്പിന്റെ ‘നാട്ടരങ്ങ്’ ഗ്രൗണ്ടും തെരുവുനായ്ക്കൾ കൈയടക്കുന്നു. ഇരുപതിലധികം നായകളാണ് സ്റ്റാൻഡിന് നടുവിലായി തമ്പടിച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികളും, യാത്രക്കാരമുള്ള ഈ പ്രദേശത്ത് നായകളുടെ സഹവാസം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. തിരക്കേറിയ ബസ് സ്റ്റാൻഡിലെ ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു