മംഗലംഡാം : ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ അറുപത്തിമൂന്നാം വാർഷികാഘോഷ പരിപാടികളും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനു മുളമ്ബള്ളില് അധ്യക്ഷത വഹിച്ചു. പാലക്കാട് സെറാഫിക് പ്രൊവിൻഷ്യല്‍ സുപ്പീരിയർ സിസ്റ്റർ ലിറ്റില്‍ ഫ്ലവർ എഫ്സിസി മുഖ്യപ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി. ഡിഇഒ ആസിഫ് അലിയാർ മുഖ്യാതിഥിയായിരുന്നു. ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച്എം സിസ്റ്റർ ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രിൻസിപ്പല്‍ സിസ്റ്റർ ആല്ഫിൻ സ്വാഗതപ്രസംഗം നടത്തി.വാർഡ് മെംബർ ഡിനോയ് കോമ്ബാറ, ലൂർദ് മാതാ സ്പോർട്സ് ക്ലബ് സെക്രട്ടറി ഐ. സിദ്ദിക്, എംപിടിഎ പ്രസിഡന്റ് കെ. സജിത, സ്റ്റാഫ് പ്രതിനിധി ടീന മോള് ജോസഫ്, ഹൈസ്കൂള്‍ ലീഡർ എയ്ഞ്ചല്‍ റോസ്, ഹയർസെക്കൻഡറി വിഭാഗം ലീഡർ ജിതിൻ ബൈജു പ്രസംഗിച്ചു.സർവീസില്‍നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റർ ജോസി ടോം, ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക പ്രീതി ഇഗ്നേഷ്യസ്, ഹൈസ്കൂള്‍ അധ്യാപകരായ വി.ജെ. റോസ്, അനുമോള്‍ തോമസ്, എല്‍പി വിഭാഗം അധ്യാപിക ബീനാമ്മ പോള്‍ എന്നിവർ മറുപടി പ്രസംഗം നടത്തി.ലൂർദ്മാതാ ക്വയറിന്റെ യാത്രാമംഗളവും സമ്മാനദാനവും കുട്ടികളുടെയും അധ്യാപകരുടെയും വർണാഭമായ കലാപരിപാടികളും അരങ്ങേറി.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
കിഴക്കഞ്ചേരിയിലെ മുനിയറകൾ സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പിന്റെ നടപടികൾ തുടങ്ങി