നെന്മാറ : രണ്ടരവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ നെന്മാറ–ഒലിപ്പാറ റോഡിൽ ആദ്യഘട്ട ടാറിംഗ് പ്രവർത്തനം ഇന്നലെ ആരംഭിച്ചു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധിച്ച് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ഇടപെടലിനെ തുടർന്ന് പ്രവർത്തികൾ തകൃതിയിൽ നടക്കുന്നു. തീരുമാനം പ്രദേശവാസികൾക്ക് ആശ്വാസമായി. 2023-ൽ കേന്ദ്ര സർക്കാരിന്റെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 10.8 കിലോമീറ്റർ ദൂരം 16.5 കോടി രൂപ ചെലവഴിച്ച് ദേശീയപാത നിലവാരത്തിലേക്ക് റോഡ് നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കരാർ കാലാവധി മൂന്ന് തവണ നീട്ടി നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ഇതിനെ തുടർന്നാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിനോദ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ. രഘുകുമാർ, എസ്.എം. ഷാജഹാൻ, സി.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു
കിഴക്കഞ്ചേരിയിലെ മുനിയറകൾ സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പിന്റെ നടപടികൾ തുടങ്ങി