ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയോവയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍- 21-13, 21-15
വലിയ വെല്ലുവിളികള്‍ ഇല്ലാതെ അനായാസമായാണ് നിര്‍ണായക മത്സരം സിന്ധു കൈപ്പിടിയിലാക്കിയത്. സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ സിന്ധുവിന് കഴിഞ്ഞു.
ജയത്തോടെ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും പി.വി സിന്ധുവിനെ തേടിയെത്തി.
രണ്ട് ഒളിമ്പിക്സ് മെഡലുകള്‍ എന്ന ഗുസ്തി താരം സുശീല്‍ കുമാറിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും സിന്ധുവിനായി. റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ ഒളിമ്പിക്സ് മെഡലാണിത്.
Similar News
ആലത്തൂർ ഉപജില്ലാ സ്കൂൾ കായികമേള:മംഗലംഡാം ലൂർദ് മാതാ സ്കൂളിനു മിന്നുംവിജയം
പാലക്കാട് റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺ അണ്ടർ 14 ചാമ്പ്യൻഷിപ്പ് കിരീടം ആലത്തൂർ ഉപജില്ലയ്ക്ക്.
മലയാളികൾക്ക് സന്തോഷവാർത്ത; ഇന്ത്യൻ എ ടീമിനെ സഞ്ജു സാംസൺ നയിക്കും.