മൈക്രോ കണ്ടൈൻമെന്റ് സോൺ മംഗലംഡാമിലെ കടകളിലും, സ്ഥാപനങ്ങളിലും വൻ തിരക്ക്

മൈക്രോ കണ്ടൈൻമെന്റ് സോൺ മംഗലംഡാമിലെ കടകളിലും, സ്ഥാപനങ്ങളിലും വൻ തിരക്ക് ഓണം അടുക്കുന്നതോടെ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായ് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ചെറിയ ഇളവുകൾ നൽകിയിരുന്നു. എന്നാൽ നിലവിലെ മൈക്രോ കണ്ടയിൻന്മെന്റ് സോണായ വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ 12ആം വാർഡ് മംഗലംഡാമിലെ റേഷൻ കട, ബാങ്കുകൾ , കടകൾ മറ്റു ജനസേവ കേന്ദ്രങ്ങളിലും ഇന്ന് പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ സാമൂഹിക വ്യാപന സാധ്യത മേഖലയായ മംഗലംഡാമിൽ പൊതു സ്ഥാപനങ്ങളിൽ പോലും ജനങ്ങൾ കോവിഡ് പ്രോട്ടോക്കോളോ.. സാമൂഹിക അകലമോ പാലിക്കുന്നില്ല എന്നതും . പൊതുവേ തിരക്കുള്ള ഈ മേഖലയിൽ പോലീസ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല എന്നതും ശ്രെദ്ധേയമാണ്,

കഴിഞ്ഞ ഒരുമാസത്തോളമായി TPR നിരക്ക് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മംഗലംഡാം ടൗൺ മേഖല പൂതംകോട് എന്നിവിടങ്ങൾ മൈക്രോ കണ്ടയിൻമെന്റ് സോണിൽ ആണ് തുടർച്ചയായ ഈ അടച്ചിടലും ജനജീവിതത്തെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്,